ക്യാമറ കൊണ്ട് സ്ക്രീനില്‍ മനോഹരമായ ചായക്കൂട്ടുകള്‍ തീര്‍ക്കുന്ന മാജിക്കുമായി വീണ്ടും ഒരു സന്തോഷ്ശിവന്‍ ചിത്രം കൂടി. അനന്ദഭദ്രത്തിനു ശേഷം സന്തോഷ്ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള സാങ്കേതിക മേന്മയോട് കൂടിയാണ് എത്തിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഉത്തരകേരളമാണ് കഥാപശ്ചാത്തലം. അവിടെ ജീവിച്ചിരുന്ന, ചരിത്രത്തില്‍ വേണ്ട രീതിയില്‍ കുറിക്കപ്പെടാതെ പോയ ചിറക്കല്‍ കേളുനായനാര്‍ എന്ന കഥാപാത്രവും,