പണ്ട് ബുധനാഴ്ച ചന്ത നിന്നിരുന്നിടത്ത് ഇന്ന് സിറ്റി പോയിന്റെന്ന മൂന്നുനില ഷോപ്പിംഗ് മാള്‍. കാലം മാറുന്നു ... കുത്തൊഴുക്കില്‍ പെട്ട് നമ്മളോരോരുത്തരും കൂടെയും ... ഇപ്പോഴും വല്ലപ്പോഴും കുട്ടയും വട്ടിയും മുറവും തെങ്ങിന് തൈകളും കയറും വിത്ത് കൂട്ടങ്ങളുമായി ഇവിടെ വന്നിരുന്നു പോകുന്ന ആ പഴയ മെര്‍ച്ചന്റുമാര്‍ക്ക് ഇനി ഒരു പക്ഷെ അവരുടെ പഴമയുടെ കണ്ണി നില നിര്‍ത്താന്‍ പറ്റിയെന്നു വരില്ല ....