Thursday, March 24, 2011

ആത്മ വിദ്യാലയമേ ....

ഒരു വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കില്‍ വ്യക്തിത്വത്തെ പടുത്തുയര്‍ത്തുന്നത് അയാളുടെ കലാലയ ജീവിതമാണ്. അയാളുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകു മുളക്കുന്ന കാലം. സുഹൃത്തുക്കളുടെയും സൗഹൃദത്തിന്‍റെയും മാസ്മരികത കത്തിനില്‍ക്കുന്ന കാലം. അവിടെ ഒരു വ്യക്തിയും വ്യക്തിത്വവും ജനിക്കുന്നു ...

Sunday, March 20, 2011

മണലാരണ്യത്തിലെ അതിജീവനത്തിന്‍റെ കഥയുമായി ഗദ്ദാമ


ലാല്‍ജോസിന്‍റെ അറബിക്കഥയ്ക്ക് ശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി എത്തിയ ഗദ്ദാമ എന്ന കമല്‍ ചിത്രം പ്രേക്ഷകന് വ്യത്യസ്തമായ അനുഭവം പകര്‍ന്നുകൊണ്ട് മുന്നേറുന്നു. പെരുമഴകാലത്തിനുശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ കഷ്ടപ്പാടിന്‍റെയും അവരുടെ വീട്ടുകാരുടെ അതിജീവനത്തിന്‍റെയും കഥയുമായിട്ടാണ് ഇത്തവണ കമല്‍ എത്തിയിരിക്കുന്നത്. ഗള്‍ഫ്‌ നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതമാണ് ചിത്രത്തിന്‍റെ കഥാതന്തു. വേലക്കാരി എന്നതിന്‍റെ അറബിയായ “ഖാദിമ”