Vipilatweb
ഇത് എന്‍റെ ബ്ലോഗ്. എന്‍റെ ചിന്തകളും ആശയങ്ങളും ഇവിടെ ജനിക്കുന്നു....
Sunday, September 4, 2011
അനിമാട്രോണിക്ക്സ് എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ...
തൊണ്ണൂറുകളില്‍ നമ്മളെയെല്ലാം ഒരുപോലെ അതിശയിപ്പിച്ച സിനിമകളില്‍ മുന്‍നിരയിലായിരുന്നു ജുറാസ്സിക് പാര്‍ക്ക്. വിഷ്വല്‍ എഫക്ട്സ് അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ഒട്ടും തന്നെ ഒറിജിനാലിറ്റി നഷ്ട്ടപ്പെടാതെ ഭീമാകാരന്മാരായ ദിനോസറുകളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്
തീവണ്ടിയുടെ ചൂളം വിളിയില്‍ ഏകാന്തതയെ തോല്‍പ്പിക്കുന്ന മനുഷ്യന്‍ .....
ലൂയിസ് മാഷെക്കുറിച്ചുള്ള ലേഖനം മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ മുതല്‍ ചില ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തി. മറ്റൊന്നുമല്ല പണ്ട് ഏറണാംകുളത്ത് ജോലി നോക്കിയിരുന്ന കാലത്ത് ഒരു ദിവസം നാട്ടിലേക്കുള്ള വഴി മദ്ധ്യേ അദേഹത്തെ കണ്ടതും സംസാരിച്ചതും എല്ലാം. ഇപ്പോഴും ഓര്‍മയുണ്ട്, അന്ന് എന്‍റെ അമ്മച്ചന്‍ ( അമ്മയുടെ അച്ഛന്‍ ) മരിച്ചതറിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. രാവിലെ പത്തു മണിക്കുള്ള ട്രെയിന്‍ പിടിച്ചു ഞാന്‍ യാത്ര തുടങ്ങി ...
Sunday, July 17, 2011
ബുധനാഴ്ച ചന്തയില്‍ നിന്നും സിറ്റി പോയന്റിലേക്ക്
പണ്ട് ബുധനാഴ്ച ചന്ത നിന്നിരുന്നിടത്ത് ഇന്ന് സിറ്റി പോയിന്റെന്ന മൂന്നുനില ഷോപ്പിംഗ് മാള്‍. കാലം മാറുന്നു ... കുത്തൊഴുക്കില്‍ പെട്ട് നമ്മളോരോരുത്തരും കൂടെയും ... ഇപ്പോഴും വല്ലപ്പോഴും കുട്ടയും വട്ടിയും മുറവും തെങ്ങിന്‍ തൈകളും കയറും വിത്ത് കൂട്ടങ്ങളുമായി ഇവിടെ വന്നിരുന്നു പോകുന്ന ആ പഴയ മെര്‍ച്ചന്റുമാര്‍ക്ക് ഇനി ഒരു പക്ഷെ അവരുടെ പഴമയുടെ കണ്ണി നില നിര്‍ത്താന്‍ പറ്റിയെന്നു വരില്ല ....
Tuesday, April 5, 2011
വ്യത്യസ്തമായ ഒരു അനുഭവമായി ഉറുമി ...
ക്യാമറ കൊണ്ട് സ്ക്രീനില്‍ മനോഹരമായ ചായക്കൂട്ടുകള്‍ തീര്‍ക്കുന്ന മാജിക്കുമായി വീണ്ടും ഒരു സന്തോഷ്‌ശിവന്‍ ചിത്രം കൂടി. അനന്ദഭദ്രത്തിനു ശേഷം സന്തോഷ്‌ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള സാങ്കേതിക മേന്മയോട് കൂടിയാണ് എത്തിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ ഉത്തരകേരളമാണ് കഥാപശ്ചാത്തലം. അവിടെ ജീവിച്ചിരുന്ന, ചരിത്രത്തില്‍ വേണ്ട രീതിയില്‍ കുറിക്കപ്പെടാതെ പോയ ചിറക്കല്‍ കേളുനായനാര്‍ എന്ന കഥാപാത്രവും,
Thursday, March 24, 2011
ആത്മ വിദ്യാലയമേ ....
ഒരു വ്യക്തിയുടെ ജീവിതത്തെ അല്ലെങ്കില്‍ വ്യക്തിത്വത്തെ പടുത്തുയര്‍ത്തുന്നത് അയാളുടെ കലാലയ ജീവിതമാണ്. അയാളുടെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകു മുളക്കുന്ന കാലം. സുഹൃത്തുക്കളുടെയും സൗഹൃദത്തിന്‍റെയും മാസ്മരികത കത്തിനില്‍ക്കുന്ന കാലം. അവിടെ ഒരു വ്യക്തിയും വ്യക്തിത്വവും ജനിക്കുന്നു ...
Sunday, March 20, 2011
മണലാരണ്യത്തിലെ അതിജീവനത്തിന്‍റെ കഥയുമായി ഗദ്ദാമ
ലാല്‍ജോസിന്‍റെ അറബിക്കഥയ്ക്ക് ശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി എത്തിയ ഗദ്ദാമ എന്ന കമല്‍ ചിത്രം പ്രേക്ഷകന് വ്യത്യസ്തമായ അനുഭവം പകര്‍ന്നുകൊണ്ട് മുന്നേറുന്നു. പെരുമഴകാലത്തിനുശേഷം അറബിനാടുകളിലെ ഒരുകൂട്ടം മനുഷ്യരുടെ കഷ്ടപ്പാടിന്‍റെയും അവരുടെ വീട്ടുകാരുടെ അതിജീവനത്തിന്‍റെയും കഥയുമായിട്ടാണ് ഇത്തവണ കമല്‍ എത്തിയിരിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ വീട്ടുജോലിക്കായി വരുന്ന ഗദ്ദാമമാരുടെ ജീവിതമാണ് ചിത്രത്തിന്‍റെ കഥാതന്തു. വേലക്കാരി എന്നതിന്‍റെ അറബിയായ “ഖാദിമ”
Subscribe to:
Posts (Atom)